ഇന്നലെ രാത്രിയാണ് ആനന്ദ് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്വാമി നരേന്ദ്ര ഗിരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പൊലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. നേരത്തെ സാമ്പത്തിക തിരിമറിയുടെ ഭാഗമായി ആനന്ദ് തിവാരിയെ ആശ്രമത്തില്‍ നിന്ന് നരേന്ദ്ര ഗിരി പുറത്താക്കിയിരുന്നു.